ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകരെ കൂട്ടി; 12 പുതിയ തസ്തികകൾ

Jul 8, 2026 - 23:02
Jul 8, 2026 - 23:02
 0
ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകരെ കൂട്ടി; 12 പുതിയ തസ്തികകൾ

കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകരുടെ എണ്ണം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. പുതിയതായി 12 തസ്തികകൾ കൂടി സൃഷ്ടിച്ചതായി ഉത്തരവിറങ്ങി.

മൂന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർ, നാല് സീനിയർ ഗവൺമെന്റ് പ്ലീഡർ, അഞ്ച് ഗവൺമെന്റ് പ്ലീഡർ എന്നീ തസ്തികകളാണ് പുതുതായി അനുവദിച്ചത്. ഹൈക്കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിച്ചതും കേസുകളുടെ ബാഹുല്യം മൂലമുള്ള ജോലിഭാരം കൂടിയതുമാണ് തീരുമാനത്തിന് പിന്നിൽ.

കൂടുതൽ സർക്കാർ അഭിഭാഷകരെ നിയമിക്കണമെന്ന് അഡ്വക്കേറ്റ് ജനറൽ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഉത്തരവിൽ പറയുന്നു.

നിലവിൽ ഹൈക്കോടതിയിൽ 137 സർക്കാർ പ്ലീഡർമാരാണ് സേവനമനുഷ്ഠിക്കുന്നത്. പുതിയ നിയമനം ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമായിരിക്കുമെന്നും തുടർന്ന് സ്ഥിരപ്പെടുത്തുകയോ കാലാവധി ദീർഘിപ്പിക്കുകയോ ചെയ്യുമെന്നും സർക്കാർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow