പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

ഇന്നലെ വൈകിട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്

Aug 4, 2025 - 14:37
Aug 4, 2025 - 14:37
 0  12
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

കണ്ണൂർ: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എട്ടാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്തു. പരിയാരം പിലാത്തറയിൽ പെരിയാട്ട് വാടക വീട്ടിൽ താമസിക്കുന്ന രാജേഷ് – വിജിന ദമ്പതികളുെട മകൻ അജുൽരാജ് (13) ഇന്നലെ വൈകിട്ടാണ് വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ചത്. 

മാർക്ക് കുറഞ്ഞതിനു സ്കൂളിൽനിന്നു വഴക്കുപറയുമോ എന്ന് അജുലിനു പേടിയുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം അമ്മ വിജിനയും ഇളയ മകളും വിശ്രമിക്കാൻ കിടക്കുകയായിരുന്നു. വൈകിട്ട് അഞ്ച് മണിയോടെ ഇവർ എഴുന്നേറ്റപ്പോഴാണ് അജുൽരാജിനെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. 

പിലാത്തറ മേരിമാതാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കണ്ണൂർ പയ്യാമ്പലത്ത് സംസ്കരിക്കും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

What's Your Reaction?

like

dislike

love

funny

angry

sad

wow