ഉമാ തോമസിന്റെ അപകട വീഴ്ച;  മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ശാലു വിൻസെൻ്റാണ് പരാതി നൽകിയത്. പ്രകടനത്തിന് നേതൃത്വം നൽകിയ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.

Jan 4, 2025 - 00:25
 0  6
ഉമാ തോമസിന്റെ അപകട വീഴ്ച;  മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

കൊച്ചി: തൃക്കാക്കര എം.എൽ.എ ഉമാ തോമസിൻ്റെ അപകട വീഴ്ചയുമായി ബന്ധപ്പെട്ട് മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിന് കോടതി ജാമ്യം അനുവദിച്ചു.

ഹൈക്കോടതിയുടെ നിർദേശപ്രകാരം സ്‌റ്റേഷനിൽ കീഴടങ്ങിയ നിഗോഷ് കുമാറിനെ വ്യാഴാഴ്ച പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കേസെടുക്കുന്നതിന് മുമ്പ് ഏഴര മണിക്കൂർ ചോദ്യം ചെയ്തു.

നിഗോഷിനെതിരെ ഭാരതീയ ന്യായ സംഹിതയുടെ (ബി.എൻ.എസ്) സെക്ഷൻ 125 (വ്യക്തി സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ), 125 (ബി) (ഗുരുതരമായ മുറിവുണ്ടാക്കൽ), 3(5) (സംയുക്ത ക്രിമിനൽ ബാധ്യത) എന്നിവയ്ക്ക് പുറമേ, കേരള പോലീസ് ആക്ട്, 2011 സെക്ഷൻ 118 (ഇ) (പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവർത്തി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം ശാലു വിൻസെൻ്റാണ് പരാതി നൽകിയത്. പ്രകടനത്തിന് നേതൃത്വം നൽകിയ നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്. ദിവ്യ യു.എസിൽ തിരിച്ചെത്തിയതിനാൽ, വീഡിയോ കോൺഫറൻസിംഗിലൂടെയാവും അവരുടെ മൊഴി രേഖപ്പെടുത്തുക.

ഡിസംബർ 29 ന് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കാനുള്ള 12,000 നർത്തകർ അണിനിരന്ന മെഗാ ഭരതനാട്യം അവതരണത്തിനിടെയാണ് ഉമാ തോമസിനു ഗാലറിയിൽ നിന്നും വീണു ഗുരുതരമായി പരിക്കേറ്റത്.

What's Your Reaction?

like

dislike

love

funny

angry

sad

wow