ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സ്: ആഗോളതലത്തിൽ ഒന്നാമനായി നരേന്ദ്ര മോദി

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്കിടയിലും സോഷ്യൽ മീഡിയ സ്വാധീനത്തിൽ മോദി ബഹുദൂരം മുന്നിലാണ്

Feb 26, 2026 - 11:41
Feb 26, 2026 - 11:41
 0
ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സ്: ആഗോളതലത്തിൽ ഒന്നാമനായി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 2014-ൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച പ്രധാനമന്ത്രി, ഇന്ന് ഡിജിറ്റൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ആഗോള നേതാവായി മാറിയിരിക്കുകയാണ്. ആഗോളതലത്തിൽ മറ്റ് പ്രമുഖ നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സ് എണ്ണം. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (15 ദശലക്ഷം), ബ്രസീലിയൻ പ്രസിഡന്റ് ലുല (14.4 ദശലക്ഷം), തുർക്കി പ്രസിഡന്റ് എർദോഗൻ (11.6 ദശലക്ഷം), അർജന്റീന പ്രസിഡന്റ് ഹാവിയർ മൈലി (6.4 ദശലക്ഷം) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾക്കിടയിലും സോഷ്യൽ മീഡിയ സ്വാധീനത്തിൽ മോദി ബഹുദൂരം മുന്നിലാണ്. രാജ്യത്തെ മറ്റ് പ്രമുഖ നേതാക്കളുടെ ഫോളോവേഴ്‌സ് നില ഇനി പറയുന്ന പ്രകാരമാണ്: യോഗി ആദിത്യനാഥ്: 16.1 ദശലക്ഷം ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്ത്. രാഹുൽ ഗാന്ധി: 12.6 ദശലക്ഷം ഫോളോവേഴ്‌സുമായി മൂന്നാം സ്ഥാനത്ത്. അന്താരാഷ്ട്ര തലത്തിൽ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന വലിയ ഡിജിറ്റൽ സ്വീകാര്യതയുടെയും ജനപ്രീതിയുടെയും തെളിവായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow