കടുത്ത പ്രതിസന്ധി; ഗാസയിലേക്കുള്ള യു.എ.ഇ. ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു

സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭ

May 25, 2025 - 07:28
May 25, 2025 - 07:28
 0  10
കടുത്ത പ്രതിസന്ധി; ഗാസയിലേക്കുള്ള യു.എ.ഇ. ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടു

അബുദാബി: ഗാസയിലേക്കുള്ള യുഎഇ ട്രക്കുകള്‍ കൊള്ളയടിക്കപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ നിയന്ത്രണത്തിലുള്ള സ്ഥലത്തുവെച്ചാണ് സംഭവം. ഗാസയില്‍ പ്രവേശിച്ച 24 ട്രക്കുകളില്‍ ഒന്നുമാത്രമാണ് ലക്ഷ്യത്തിലെത്തിയത്. നിലവില്‍ കടുത്ത ഭക്ഷ്യപ്രതിസന്ധിയിലാണ് ഗാസ. ഗാസയിലേക്ക് സഹായമെത്തിക്കാൻ ‘ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3’ എന്ന പേരിൽ യുഎഇയുടെ സഹായദൗത്യം തുടരുന്നുണ്ട്. സഹായമെത്തിച്ചില്ലെങ്കില്‍ ഗാസയില്‍ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഹ്യുമാനിറ്റേറിയന്‍ വിഭാഗം മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow