അന്നമനട ക്ഷേത്രത്തിൽ ആനയുടെ ആക്രമണം: യുവാവിന് ഗുരുതര പരിക്ക്
ഉത്സവത്തിന്റെ ഭാഗമായി ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് ഏറ്റുന്ന ചടങ്ങുകൾ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആന വിവേകിനെ ആക്രമിച്ചത്
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള എഴുന്നള്ളിപ്പിനിടെയാണ് സംഭവം നടന്നത്. എരയാകുടി തുറന്നല്ലൂർ മനയിൽ വിവേകിനാണ് (30) ആനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. അത്തിക്കാവ് കാർത്തികേയൻ എന്ന ആനയാണ് അക്രമാസക്തനായത്.
ഉത്സവത്തിന്റെ ഭാഗമായി ഭഗവാന്റെ തിടമ്പ് ആനപ്പുറത്ത് ഏറ്റുന്ന ചടങ്ങുകൾ നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി ആന വിവേകിനെ ആക്രമിച്ചത്. തിടമ്പുമായി ആനയുടെ അരികിൽ നിൽക്കുകയായിരുന്നു വിവേക്. ഈ സമയത്ത് ആന വിവേകിനെ തുമ്പിക്കൈയിൽ ചുറ്റിയെടുത്ത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു.
നിലത്തുവീണ വിവേകിന് ശരീരമാസകലം ഗുരുതരമായ പരിക്കേറ്റു. ഉടൻ തന്നെ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിവേക്.
What's Your Reaction?