വണ്ട് ശല്യത്തിൽ വലഞ്ഞ് ഒരു കുടുംബം; കീടനാശിനി തളിച്ചതോടെ യുവാവ് ആശുപത്രിയിൽ

May 8, 2026 - 14:31
May 8, 2026 - 14:32
 0
വണ്ട് ശല്യത്തിൽ വലഞ്ഞ് ഒരു കുടുംബം; കീടനാശിനി തളിച്ചതോടെ യുവാവ് ആശുപത്രിയിൽ

വളയം പൂവംവയലിലെ വാടപ്പൊയിൽ താനിക്കുഴി കുഞ്ഞിരാമന്റെ വീട് കടുത്ത വണ്ട് ശല്യത്താൽ പൊറുതിമുട്ടുന്നു. വീടിന്റെ തൂണുകളിലും മേൽക്കൂരയിലും ഭിത്തികളിലുമെല്ലാം നൂറുകണക്കിന് വണ്ടുകൾ താവളമുറപ്പിച്ചതോടെ കുടുംബാംഗങ്ങൾക്ക് വീടിനുള്ളിൽ കഴിയാൻ കഴിയാത്ത അവസ്ഥയാണ്. 41 ദിവസം മുൻപ് ഗൃഹനാഥൻ മരിച്ച ഈ വീട്ടിൽ വണ്ടുകളെ അകറ്റാൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം കീടനാശിനി പ്രയോഗിച്ചെങ്കിലും അത് വണ്ടുകളെക്കാൾ കൂടുതൽ കുടുംബാംഗങ്ങളെയാണ് ബാധിച്ചത്. കീടനാശിനിയുടെ രൂക്ഷഗന്ധം കാരണം വീട്ടുകാർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും കുഞ്ഞിരാമന്റെ മകൻ രജീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വണ്ടുകളെ തുരത്താൻ പുക പ്രയോഗം ഉൾപ്പെടെയുള്ള മാർഗങ്ങൾ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഓരോ മുറിയിലും വണ്ടുകൾ അള്ളിപ്പിടിച്ചിരിക്കുന്നത് ഈ കുടുംബത്തിന് വലിയ ദുരിതമായി മാറിയിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow