ബംഗാളിൽ ചരിത്ര മാറ്റം; ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി കൊൽക്കത്തയിൽ

May 9, 2026 - 10:24
May 9, 2026 - 10:25
 0
ബംഗാളിൽ ചരിത്ര മാറ്റം; ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് പ്രധാനമന്ത്രി കൊൽക്കത്തയിൽ

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേക്ക്. സംസ്ഥാനത്തെ ആദ്യ ബിജെപി സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിലെത്തി. ഭരണമാറ്റത്തിന് പിന്നാലെ കൊൽക്കത്ത പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന മാറ്റങ്ങളും പ്രധാനമന്ത്രിയുടെ യാത്രയും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

കൊൽക്കത്ത പൊലീസിന്റെ എക്സ് (X) അക്കൗണ്ട് മുൻ മുഖ്യമന്ത്രി മമത ബാനർജി, തൃണമൂൽ നേതാവ് അഭിഷേക് ബാനർജി എന്നിവരെ അൺഫോളോ ചെയ്തത് ഭരണമാറ്റത്തിന്റെ കൃത്യമായ സൂചനയായി വിലയിരുത്തപ്പെടുന്നു. പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആഭ്യന്തര മന്ത്രാലയം എന്നിവരെ പൊലീസ് പിന്തുടരാൻ ആരംഭിച്ചു.

അതേസമയം, പ്രധാനമന്ത്രി സഞ്ചരിച്ച 'ഇന്ത്യ വൺ' (INDIA1) വിമാനവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധാകേന്ദ്രമായി. ഫ്ലൈറ്റ് റഡാർ 24 പോലുള്ള വിമാന ട്രാക്കിങ് സൈറ്റുകളിൽ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തത്സമയം നിരീക്ഷിച്ച വിമാനമായി 'ഇന്ത്യ വൺ' മാറി. പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി കൊൽക്കത്ത നഗരം അതീവ സുരക്ഷാവലയത്തിലാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow