വി.ഡി. സതീശനായി പ്രചാരണം: ഇടുക്കിയിൽ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

May 8, 2026 - 14:19
May 8, 2026 - 14:19
 0
വി.ഡി. സതീശനായി പ്രചാരണം: ഇടുക്കിയിൽ നാല് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടി

ഇടുക്കിയിൽ വി.ഡി. സതീശന് അനുകൂലമായി പരസ്യ പ്രചാരണം നടത്തിയ നേതാക്കൾക്കെതിരെ കോൺഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, ഹൈക്കമാൻഡ് നിർദ്ദേശം ലംഘിച്ച് സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡിസിസി ജനറൽ സെക്രട്ടറി വി.ഇ. താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരടക്കം നാല് പേരെയാണ് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത്. ഡിസിസി പ്രസിഡൻ്റ് സി.പി. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി പരസ്യ പ്രകടനം നടത്തിയതാണ് നടപടിയിലേക്ക് നയിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow