രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും; വി.ഡി. സതീശൻ

പരാതികൾ ഗൗരവത്തോടെ പരിശോധിക്കും

Aug 23, 2025 - 15:19
Aug 23, 2025 - 15:19
 0
രാഹുലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കും; വി.ഡി. സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ പരാതികളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഘടനാ ചുമതലയിൽ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രസ്താവന.
 
പരാതികൾ ഗൗരവത്തോടെ പരിശോധിക്കും. മാത്രമല്ല ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. രാഹുലിന് പറയാനുള്ളത് കൂടി കേൾക്കും. നിരപരാധി ആണെങ്കിൽ അത് തെളിയിക്കാനുള്ള അവസരം കൊടുക്കും.
 
പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇൻകറക്റ്റാണെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി. പരാമർശം നടത്തിയതിന് പിന്നാലെ ശ്രീകണ്ഠനെ വിളിച്ചിരുന്നു. ഉടൻ അത് തിരുത്തുകയും ചെയ്തു. 

What's Your Reaction?

like

dislike

love

funny

angry

sad

wow