സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 'വര്‍ണ്ണപ്പകിട്ട് 2025' തലസ്ഥാനത്ത് സമാപിച്ചു
‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതായിരുന്നു കലോത്സവത്തിൻറെ ടാഗ് ലൈൻ. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും, സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ ഈ കലോത്സവം വഴിയൊരുക്കി.

തിരുവനന്തപുരം: സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവം 'വര്‍ണ്ണപ്പകിട്ട് 2025 തിങ്കളാഴ്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ സമാപിച്ചു. സമാപന സമ്മേളനത്തില്‍ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു, ഡോ. അരുൺ എസ് നായർ ഐ.എ.എസ് (സാമൂഹ്യ നീതി ഡയറക്ടർ), സി.കെ. ഷീബ മുംതാസ് (സാമൂഹ്യ നീതി ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടർ), ഡോ. അദീല അബ്ദുള്ള ഐ.എ.എസ് (സ്പെഷ്യൽ സെക്രട്ടറി, സാമൂഹ്യനീതി), ശ്യാമ എസ് പ്രഭ (സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർ), ശ്രീമയി (ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോഡ് മെമ്പർ), ജാന്വിൻ ക്ലീറ്റസ് (ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോഡ് മെമ്പർ), നക്ഷത്ര എ.സി.(ജില്ലാ ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോഡ് മെമ്പർ) എന്നിവർ സംബന്ധിച്ചു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും, കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ സംസ്ഥാന കലോത്സവം ‘വർണ്ണപ്പകിട്ട് 2025’ മാർച്ച് 16, 17 തീയ്യതികളിലായായിരുന്നു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചത്.
ട്രാൻസ്ജെൻഡർ ക്ഷേമത്തിൻറെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന് കീഴിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള ഒരു കലാസംഘം രൂപീകരിക്കുകയും, ആവശ്യമായ പരിശീലനം നൽകുകയും ചെയ്യ്തിരുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ പൊതുസ്വീകാര്യതയും, സ്വാഭിമാനവും ഉയർത്തുന്നതിനും, സ്വയംപര്യാപ്തത കൈവരിക്കുന്നതിന് പ്രാപ്തമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘അനന്യം” എന്ന പേരിൽ രൂപീകരിച്ചിരിക്കുന്ന കലാസംഘത്തിൻറെ ആദ്യ പരിപാടിയുടെ പ്രദർശനോദ്ഘാടനവും. ട്രാൻസ്ജെൻഡർ ഫെസ്റ്റിന്റെ ഉദ്ഘാടനവും 2025′ മാർച്ച് 16 ന് വൈകുന്നേരം 5 മണിക്ക് ഇതേ വേദിയിൽ വച്ചു മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിച്ചിരുന്നു.
‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്നതായിരുന്നു കലോത്സവത്തിൻറെ ടാഗ് ലൈൻ. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും, സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ ഈ കലോത്സവം വഴിയൊരുക്കി.
സാമൂഹിക, രാഷ്ട്രീയ-സാംസ്കാരിക പ്രതിഭകളെ ഉൾക്കൊള്ളിച്ചുകൊണ്ട് ബഹുജന പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കലോത്സവത്തിൻറെ മുന്നോടിയായി മാർച്ച് 16ന് വർണ്ണശബളമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു.
ഘോഷയാത്ര തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ആരംഭിച്ച് നിശാഗന്ധിയിൽ അവസാനിച്ചു.ചെണ്ടമേളം, മുത്തുക്കുട, വിവിധ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായി സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിൽ ട്രാൻസ്ജെൻഡർ വ്യക്തികളോടൊപ്പം വിവിധ സാമൂഹിക, രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖർ, നഗരപരിധിയിലുള്ള വിവിധ കോളേജുകളിലെ വിദ്യാർത്ഥികൾ. അധ്യാപകർ, എൻ.സി.സി/എൻ.എസ്.എസ് വോളൻറിയർമാർ, സാമൂഹ്യ നീതി വകുപ്പിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തിരുന്നു.
What's Your Reaction?






