കനത്ത മഴ: കൊച്ചിയില്‍ ഇറങ്ങാന്‍ കഴിയാതെ മൂന്ന് വിമാനങ്ങള്‍ തിരിച്ചുവിട്ടു
സമീപ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്

കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയാതെ മൂന്ന് വിമാനങ്ങൾ തിരിച്ചുവിട്ടു. സമീപ വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ തിരിച്ചുവിട്ടത്. ശനിയാഴ്ച രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചുവിട്ടത്.
മുംബൈയിൽ നിന്നെത്തിയ രണ്ട് വിമാനങ്ങൾ കോയമ്പത്തൂരിലേക്കാണ് പോയത്. അഗത്തി വിമാനം ബെംഗളൂരുവിലേക്കാണ് തിരിച്ചുവിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനു പിന്നാലെയാണ് ഈ വിമാനങ്ങൾ കൊച്ചിയിലേക്കു തിരികെയെത്തിയത്.
What's Your Reaction?






