ഡൽഹി: നടനും മക്കൾ നീതി മയ്യം (എംഎൻഎം) അധ്യക്ഷനുമായ കമൽ ഹാസൻ രാജ്യസഭാ എംപിയായി സത്യ പ്രതിജ്ഞ ചെയ്തു. തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ പിന്തുണയോടെ ജൂണിലാണ് കമൽ ഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
പാർലമെന്റിലേക്കുള്ള യാത്ര തനിക്ക് ഏറെ അഭിമാനകരമാണെന്ന് കമൽ ഹാസൻ പറഞ്ഞു. "ഞാൻ സത്യപ്രതിജ്ഞ ചെയ്ത് എന്‍റെ പേര് രജിസ്റ്റർ ചെയ്യാൻ പോകുന്നു. ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ, ഞാൻ എന്‍റെ കടമ നിർവഹിക്കും'' എന്നാണ് സത്യപ്രതിജ്ഞയ്ക്ക് മുൻപായി അദ്ദേഹം പറഞ്ഞത്.