പലസ്തീനെ സ്വതന്ത്ര പരാമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്

ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും

Jul 25, 2025 - 13:06
Jul 25, 2025 - 13:07
 0  10
പലസ്തീനെ സ്വതന്ത്ര പരാമാധികാര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻ്റ്
പാരീസ്: പലസ്തീൻ പ്രശ്നത്തിൽ നിർണ്ണായക പ്രഖ്യാപനവുമായി ഫ്രാൻസ്. പലസ്‌തീനെ രാജ്യമായി അംഗീകരിക്കുമെന്ന നിർണായക പ്രഖ്യാപനമാണ് ഫ്രഞ്ച് പ്രസിഡൻ്റ്  ഇമ്മാനുവേൽ മാക്രോൺ നടത്തിയിരിക്കുന്നത്. 
 
സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഗാസയിൽ സമാധനം സാധ്യമാണെന്നും മാക്രോൺ എക്സിൽ കുറിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുകയും സാധാരണക്കാരെ രക്ഷിക്കുകയുമാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
 
ഹമാസിനെ നിരായുധീകരിക്കുകയും ഗാസയെ പുനർ നിർമ്മിക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.  ഭക്ഷണവും വെള്ളവും തുടങ്ങി പ്രാഥമിക അവകാശങ്ങൾ എല്ലാം നിരസിക്കപ്പെട്ട ജനതയ്ക്ക് അവയെല്ലാം ഉടൻ തന്നെ ലഭ്യമാക്കണമെന്നും മാക്രോൺ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow