ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ സങ്കീർണ്ണം
ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.

വത്തിക്കാൻ: ഫ്രാൻസിസ് മാർപ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ രണ്ടു ശ്വാസകോശത്തിലും ന്യൂമോണിയ ബാധ കണ്ടെത്തി. ബ്രോങ്കൈറ്റിസ് ബാധിച്ച് റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയായിരുന്നു അദ്ദേഹം.
നാല് ദിവസമായി ഇദ്ദേഹം ആശുപത്രിയിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇന്ന് ന്യൂമോണിയ ബാധ സ്ഥിതീകരിച്ചത്. ഇതേ തുടർന്ന് മാർപാപ്പയുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സിഎ ടി സ്കാൻ നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചതായി സ്ഥിരീകരിക്കപ്പെട്ടതെന്ന് വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിക്കുന്നു. ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും കുറിപ്പിൽ പറയുന്നു. നേരത്തെ നല്‍കി വന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പോളി മൈക്രോബയല്‍ അണുബാധയുടെ ചികിത്സയാണ് നൽയിരുന്നത്.
What's Your Reaction?






