മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി

5 പേരും മാലിയിൽ സ്വകാര്യ കമ്പനിയിൽ വയറിംഗ് ജോലി ചെയ്യുന്നവരാണ്

Nov 8, 2025 - 17:06
Nov 8, 2025 - 17:06
 0
മാലിയില്‍ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികളുടെ സംഘം തട്ടികൊണ്ടുപോയി
കോബ്രി: അഞ്ച് ഇന്ത്യക്കാരെ മാലിയിൽ തട്ടിക്കൊണ്ട് പോയി. മാലിയിലെ കോബ്രിയിൽ നിന്നാണ് അഞ്ച് ഇന്ത്യക്കാരെ തോക്കിൻ മുനയിൽ നിർത്തി തട്ടിക്കൊണ്ട് പോയത്. വ്യാഴായ്ചയാണ് സംഭവം നടന്നത്. ഇവർ ജോലി ചെയ്തിരുന്ന കമ്പനിയും സുരക്ഷാ അധികൃതരും തട്ടിക്കൊണ്ട് പോകൽ സ്ഥിരീകരിച്ചു.
 
5 പേരും മാലിയിൽ സ്വകാര്യ കമ്പനിയിൽ വയറിംഗ് ജോലി ചെയ്യുന്നവരാണ്. സായുധ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരം. സംഭവത്തിന് പിന്നാലെ സ്ഥാപനത്തിലെ മറ്റ് ഇന്ത്യക്കാരെ ഇവിടെ നിന്ന് ബാംകോയിലേക്ക് മാറ്റി.തട്ടിക്കൊണ്ട് പോകലിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിലവിൽ സൈന്യമാണ് മാലിയിൽ ഭരണം നിയന്ത്രിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow