ഒമാനിൽ പ്രശ്നങ്ങളില്ലെന്ന് മസ്കത്തിൽ നിന്നെത്തിയവർ; ഫുജൈറ – കൊച്ചി സ്പൈസ്‌ജെറ്റ് വിമാനം ഇന്ന്
ന്യൂഡൽഹി∙ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്പൈസ്‌ജെറ്റിന്റെ സർവീസുകളിലൊന്ന് കൊച്ചിയിലേക്കും. ഫുജൈറയിൽനിന്ന് കൊച്ചിയിലേക്കു കൂടാതെ ഡൽഹി, മുംബൈ നഗരങ്ങളിലേക്കുമാണ് പ്രത്യേക സർവീസുകൾ. ഫുജൈറ – ഡൽഹി, ഫുജൈറ – മുംബൈ സർവീസുകൾ മാർച്ച് നാലുമുതൽ സാധാരണനിലയിൽ പ്രവർത്തനം ആരംഭിക്കുമെന്നും സ്പൈസ്‌ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്പൈസ്‌ജെറ്റ് അധികൃതർ അറിയിച്ചു.
അതേസമയം, ഒമാനിൽ സ്ഥിതി ശാന്തമാണെന്ന് മസ്കറ്റിൽനിന്ന് ഡൽഹിയിലെത്തിയ പ്രവാസികൾ അറിയിച്ചു. ‘‘24 മണിക്കൂർ നേരത്തേക്ക് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. എന്നാൽ അവസാന 24 മണിക്കൂറിൽ എല്ലാം പറന്നുതുടങ്ങി’’ – ഡൽഹിയിലെത്തിയ യാത്രക്കാരിൽ ഒരാൾ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.
What's Your Reaction?