മാര്‍പാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധ; രോഗാവസ്ഥ സങ്കീര്‍ണം

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ (88) യുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് വത്തിക്കാന്‍. ബ്രോങ്കൈറ്റിസ് ബാധിച്ച് നാല് ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മാര്‍പാപ്പ.
മാര്‍പാപ്പയ്ക്ക് പോളി മൈക്രോബയല്‍ അണുബാധയുണ്ടെന്ന് കണ്ടെത്തി. ഇതിനായിട്ടുള്ള പ്രത്യേക തെറാപ്പി ചികിത്സയാണ് ഇപ്പോള്‍ നല്‍കുന്നതെന്നും നേരത്തെ നല്‍കിവന്നിരുന്ന ചികിത്സയില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ അറിയിച്ചു.
മാര്‍പാപ്പ കഴിഞ്ഞ ഒരാഴ്ചയിലേറെയായി ശ്വാസകോശസംബന്ധമായ അണുബാധമൂലം ചികിത്സയിലാണ്. ബുധനാഴ്ച സെന്‍റ്. പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രതിവാര സദസ് റദ്ദാക്കിയതായി വത്തിക്കാന്‍ അറിയിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയും സെന്‍റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ തീര്‍ഥാടകര്‍ക്കായി നടത്തുന്ന പതിവ് പ്രാര്‍ഥനകള്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
What's Your Reaction?






