സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്
റിമാൻഡിലുള്ള അനന്തു കൃഷ്ണന്റെ ഇടുക്കിയിലെ കോളപ്രയിലെ ഓഫീസിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ് നടത്തുന്നത്. നിലവിൽ ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും കൊച്ചിയിൽ ലാലി വിൻസെന്റിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിവരികയാണ്. നേരത്തെ കേസിൽ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മാത്രമല്ല റിമാൻഡിലുള്ള അനന്തു കൃഷ്ണന്റെ ഇടുക്കിയിലെ കോളപ്രയിലെ ഓഫീസിലും ഇ ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന.
What's Your Reaction?






