സ്കൂളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

Feb 18, 2025 - 08:17
Feb 18, 2025 - 08:29
 0  6
സ്കൂളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കണ്ണൂര്‍: സ്കൂളില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്. കണ്ണൂരിൽ പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് അപകടം. സ്‌കൂള്‍ വളപ്പില്‍നിന്ന് ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കാലിന് ചെറിയ രീതിയില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.

സ്ഫോടക വസ്തുക്കൾ കാട്ടുപന്നിയെ പിടികൂടുന്നതിനായി വച്ചതായിരുന്നു. ഇത് തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ടിട്ടതാവാമെന്നാണ് നിഗമനം. പഴയന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow