ശബരിമല സ്വർണ്ണകൊള്ള: സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന

ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും

Nov 16, 2025 - 17:00
Nov 16, 2025 - 17:00
 0
ശബരിമല സ്വർണ്ണകൊള്ള: സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന
പമ്പ: ശബരിമല സ്വർണ്ണകൊള്ളയില്‍ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന നാളെ നടക്കും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പോലീസും പമ്പയിൽ എത്തി. പമ്പയിൽ എത്തിയ എസ്ഐടി സംഘം ഇന്ന് വൈകീട്ടോടുകൂടി സന്നിധാനത്തേയ്ക്ക് പോകും.
 
ശ്രീകോവിലിലെ ദ്വാരപാലക പാളി, കട്ടിളപ്പാളി എന്നിവയുടെ സാമ്പിൾ ശേഖരിക്കും. സന്നിധാനത്തെ ശ്രീകോവിലിലെ ദ്വാരപാലക പാളിയുടെയും കട്ടിളപ്പാളിയുടെയും ശാസ്ത്രീയ പരിശോധന നടത്തണമെന്ന് എസ്ഐടിയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താൻ സംഘം തീരുമാനിച്ചത്. 
 
നാളെ ഉഷപൂജയ്ക്ക് ശേഷമായിരിക്കും ശാസ്ത്രീയ പരിശോധന നടത്തുക. പോറ്റി പണി ചെയ്ത് കൊണ്ടുവന്ന എല്ലാ സ്വർണ പാളികളുടെയും ചെമ്പ് പാളികളുടെയും സാമ്പിൾ ശേഖരിക്കും. ഇതിൽ നിന്നും ലഭിക്കുന്ന ഫലമാണ് കേസിനെ മുന്നോട് നയിക്കുക. സന്നിധാനത്ത് നിന്ന് സ്വർണ്ണപ്പാളി കടത്തിയോ ഇതിൽ തിരിമറി നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾക്ക് ശാസ്ത്രീയ പരിശോധന നിർണായകമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow