തിരുവനന്തപുരം: ബി ജെ പി – ആർ എസ് എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരുടെ ജീവന് ഭീഷണിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഈ ഗുരുതര സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. സാധാരണ മനസ്സാക്ഷിയുടെ മനസ്സിന്റെ വിങ്ങലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയെന്ന് മന്ത്രി പറഞ്ഞു.
ബിജെപി -ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം,സാമ്പത്തിക ക്രമക്കേട്, തുടങ്ങിയവ കേരളിയ പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. നേതൃത്വത്തിന്റെ ജീർണ്ണതക്കെതിരായ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകും. മനസാക്ഷിയുള്ളവർ ആരും ബിജെപിക്ക് വോട്ട് ചെയ്യില്ല.
പാർട്ടി നേതൃത്വത്തിനെതിരെ അതീവഗുരുതര ആരോപണമുയർത്തിയാണ് പ്രവർത്തകരുടെ ആത്മഹത്യകൾ ഉണ്ടായിട്ടുള്ളത്. ഈ ആത്മഹത്യകളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ ന്യായീകരിക്കാൻ കഴിയും. മനുഷ്യത്വം ഉണ്ടെങ്കിൽ അങ്ങനെ പറയാൻ കഴിയുമോയെന്നും മന്ത്രി വി ശിവൻകുട്ടി ആരാഞ്ഞു.
ബിജെപി മുൻ വക്താവ് വരെ ആഭ്യന്തര പ്രശ്നം രൂഷമാണെന്ന് പറഞ്ഞതാണ്. ഇത് തിരുവനന്തപുരം കോർപ്പറേഷനിൽ അടക്കം പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിൽ ജനാധിപത്യവിരുദ്ധമായ ഏകാധിപത്യ പൂർണ്ണമായ ഇത്തരം ഇടപെടൽ ആർഎസ്എസും – ബിജെപിയും നടത്തുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.