കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. നെല്ലംകുഴിയിൽ ഷിജോ(37) ആണ് മരിച്ചത്.നായാട്ടനിടെ അബദ്ധത്തിൽ വെടികൊണ്ടതാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം.
റബ്ബർ തോട്ടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. എടക്കോം സ്വദേശി നെല്ലംകുഴി ഷിജോയും വെള്ളോറ സ്വദേശി ഷൈനും നായാട്ടിന് പോയിരുന്നു. റബ്ബർ എസ്റ്റേറ്റിൽ നിന്ന് പന്നിയെ പിടിക്കുകയായിരുന്നു ലക്ഷ്യം. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്. അപകട സ്ഥലത്ത് നിന്ന് നാടൻ തോക്കുകൾ കണ്ടെത്തി. പയ്യന്നൂർ ഡവൈഎസ്പി സംഭവസ്ഥലം സന്ദർശിച്ചു.