കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ പെണ്‍കുട്ടിയോട് അതിക്രമം. പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് റെയിൽവേ പോലീസ്. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി സജീവാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.
ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്കായിരുന്നു സംഭവം നടന്നത്. പൂനെ - കന്യാകുമാരി എക്സ്പ്രസ്സിൽ തൃശ്ശൂരിലേക്ക് പോകാൻ എത്തിയതായിരുന്നു പെൺകുട്ടി. അപ്പോഴാണ് അതിക്രമം നേരിട്ടത്. സംഭവ സ്ഥലത്തും സമൂഹ മാധ്യമത്തിലും പെണ്‍കുട്ടി ശക്തമായി പ്രതികരിച്ചിരുന്നു.
യുവതി ബഹളം വയ്ക്കുകയും പ്രതിയുടെ മുഖത്തടിക്കുകയും ചെയ്തു. പ്രതിയുടെ അതിക്രമത്തിന്റെ വിഡിയോ ഉള്‍പ്പെടെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. യുവതി ബഹളം വച്ചതോടെ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന യാത്രക്കാരാണ് പിടികൂടി പോലീസിന് കൈമാറിയത്.