ഞാൻ ശക്തനായ പിണറായി വിരുദ്ധൻ; സവർക്കറുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് കുറിപ്പുകൾ എഴുതിയിരുന്നു, അപ്പോഴും കോൺഗ്രസ് വിമർശിച്ചുവെന്നും അഖിൽ മാരാർ
കോൺഗ്രസ് നേതാക്കൻമാരുമായി ആശയപരമായി അടുപ്പം ഉണ്ടായിരുന്നില്ലെന്ന് അഖിൽ മാരാർ. തന്റെ നിലപാടുകളെ കോൺഗ്രസിലെ ചില നേതാക്കൾ വിമർശിച്ചിരുന്നു. ഇസ്രയേൽ പലസ്തീൻ വിഷയത്തിലും ഞാൻ എന്റെ നിലപാട് വ്യക്തമാക്കി. സവർക്കറുടെ ജന്മദിനത്തിൽ ആശംസയർപ്പിച്ച് ഞാൻ ആവർത്തിച്ച് കുറിപ്പുകൾ എഴുതിയിരുന്നു. അപ്പോഴും എനിക്കെതിരെ കോൺഗ്രസിൽ നിന്ന് വിമർശങ്ങൾ ഉയർന്നു. അന്ന് ഞാൻ ചോദിച്ചത് ഇന്ത്യ മതേതര രാജ്യമാകുന്നതിന് മുമ്പുള്ള സവർക്കറുടെ നിലപാട് ഞാൻ എന്തിന് തള്ളിക്കളയണം.
അദ്ദേഹമെന്ന രാജ്യസ്നേഹിയോടുള്ള എന്റെ സ്നേഹമാണ് ഞാൻ അറിയിച്ചതെന്നും അഖിൽ മാരാർ വ്യക്തമാക്കി. വ്യക്തിപരമായി വി ഡി സതീശനോടും രമേശ് ചെന്നിത്തലയയോടും അടുപ്പം ഉണ്ട് ആശയപാരമായി ഇല്ല. ഞാൻ ശക്തനായ പിണറായി വിരുദ്ധനാണ്. ഈ പാർട്ടിയുടെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്നു. ചില കാര്യങ്ങൾ കൊണ്ട് യുഡിഎഫിന് എന്നെ ഉൾപ്പെടുത്താനായില്ല. ബിജെപി മുന്നോട്ട് വെക്കുന്ന ജനോപകാര പ്രവർത്തനങ്ങളിൽ ആത്മാർത്ഥമായി കൂടെ നിൽക്കും.
ചില വിഷയങ്ങളിൽ നിശബ്ദത പാലിക്കേണ്ടതായും വരും. സീറ്റ് നൽകും എന്ന സൂചന കോൺഗ്രസ് നേതാക്കൾ നൽകിയിരുന്നുവെന്നും അതിനുള്ള തെളിവുണ്ടെന്നും അഖിൽ മാരാർ പറഞ്ഞു. ജന്മനാട്ടിൽ മാറ്റങ്ങൾ വരൻ ആഗ്രഹിക്കുന്നു. കൊട്ടാരക്കരയിൽ മാറ്റം കൊണ്ടുവരും. അവിടെ മത്സരിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ എവിടെ നിന്നാലും ഞാൻ സുപരിചിതനാണ്.
എന്നാൽ കൊട്ടാരക്കരയിൽ മത്സരിക്കാൻ കൂടുതൽ ആഗ്രഹിക്കുന്നു. താൻ എൻഡിഎയുടെ ഘടകക്ഷിയായ ട്വൻറി 20യിൽ ചേരുന്നതായി അഖിൽ മാരാർ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. സാബു എം ജേക്കബിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ട്വൻറി 20യിലേക്ക് ഒരുപാട് പ്രഗത്ഭരായിട്ടുള്ളവർ കടന്നുവരുകയാണെന്നും അഖിൽ മാരാർ പാർട്ടിയുടെ ഭാഗമായെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മണ്ഡലം എൻഡിഎ നേതൃത്വം തീരുമാനിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണെന്നും ഭരണം മാറണം എന്ന നിലപാട് എടുത്തയാളാണെന്നും അതിനാലാണ് പലപ്പോഴും യുഡിഎഫ് അനുകൂല നിലപാട് എടുത്തതെന്നും അഖിൽ മാരാർ പറഞ്ഞു.
What's Your Reaction?



