മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി; കേരള ബജറ്റ് 2025 അവതരണം ആരംഭിച്ചു

സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

Feb 7, 2025 - 10:55
Feb 7, 2025 - 10:55
 0  6
മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി; കേരള ബജറ്റ് 2025 അവതരണം ആരംഭിച്ചു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണം ആരംഭിച്ചു. രാവിലെ 9 മണിമുതലാണ് ബജറ്റ് അവതരണം ആരംഭിച്ചത്. മുണ്ടക്കൈ-ചൂരല്‍മലയ്ക്ക് പുനരധിവാസ പദ്ധതിക്ക് 750 കോടി അനുവദിച്ചു. സിഎംഡിആര്‍എഫ് ,സിഎസ്ആര്‍, എസ്ഡിഎംഎ, കേന്ദ്രഗ്രാന്റ്, പൊതു സ്വകാര്യമേഖലയില്‍ നിന്നുളള ഫണ്ട്, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവ പുനരധിവാസത്തിനായി ഉപയോഗിക്കും. 

കുടുംബശ്രീയുടെ പ്രവർത്തനങ്ങൾക്കായി 270 കോടി ബഡ്ജറ്റിൽ അനുവദിച്ചു. സീ പ്ലെയിൻ ടൂറിസം പദ്ധതിക്ക് 20 കോടി രൂപയും വന്യജീവി ആക്രമണം തടയാൻ 50 കോടി യുടെ പദ്ധതി ആരംഭിക്കുമെന്നും  കെ.എൻ ബാലഗോപാൽ പറഞ്ഞു.

വന്യജീവി ആക്രമണം തടയാന്‍ അധികമായി 50 കോടി രൂപയും പാമ്പുകടി മരണം ഇല്ലാതാക്കാന്‍ 25 കോടിയുടെ പദ്ധതികളും ആവിഷ്കരിക്കും. വിദ്യാര്‍ഥികളുടെ അഭിരുചിക്ക് അനുസരിച്ചതും തൊഴില്‍ ലഭിക്കുന്നതുമായി കോഴ്‌സ് ലഭ്യമാക്കും. 

ഡിജിറ്റൽ ശാസ്ത്ര പാർക്കിന് 212 കോടി രൂപ. തുഞ്ചൻ പറമ്പിന് സമീപം എംടിക്ക് സ്മാരകം നിർമിക്കാൻ 5 കോടി വകയിരുത്തി. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങൾ ഉൾക്കൊള്ളുന്ന സിറ്റിസൺ ബജറ്റ് ഈ വർഷം മുതൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വികസനത്തിനു സാധ്യമാകുന്ന രീതിയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് കെ ഹോം പദ്ധതി ഒരുക്കും. സർക്കാരിന്റെ പഴയ വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി നീക്കിവെച്ചു.കൊച്ചി ബിനാലയ്ക്ക് 7 കോടി അനുവദിച്ചു. 

മുതിർന്ന പൗരൻമാർക്ക് ഓപ്പൺ എയർ വ്യായാമ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഇടത്തരം വരുമാനക്കാർക്ക് വേണ്ടി സഹകരണ ഭവന പദ്ധതി ആവിഷ്‌കരിച്ചു. ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ നൽകും. പൊതുമരാമത്ത് റോഡുകൾക്ക് 53061 കോടി. തിരുവനന്തപുരം മെട്രൊയ്ക്കു വേണ്ടിയുള്ള പ്രവർകത്തനങ്ങൾ 2025-26 കാലയളവിൽ ആരംഭിക്കും.

പെന്‍ഷന്‍ കുടിശികയുടെ 2 ഗഡുവും ഈ വർഷം നൽകും. സർവീസ് പെന്‍ഷന്‍ കുടിശികയുടെ അവസാന ഗഡു ഫെബ്രുവരിയിൽ നൽകും. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ അനുവദിച്ചു. കെഎസ്ആർടിസിയുടെ വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. കോട്ടൂർ ആന സംരക്ഷണകേന്ദ്രത്തിന് രണ്ടുകോടിയും പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടിയും നീക്കി വച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow