പാലക്കാട് നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

Feb 7, 2025 - 09:37
Feb 7, 2025 - 16:15
 0  12
പാലക്കാട് നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട്: ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ എന്ന പാപ്പാൻ ആണ് മരിച്ചത്. പാലക്കാട് കൂറ്റനാട് നേർച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.

ഇന്നലെ (ഫെബ്രുവരി 6) രാത്രി 11 മണിയോടെയാണ് സംഭവം. ആഘോഷ പരിപാടിയുടെ അവസാന ഇനമായ ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആന ഇടഞ്ഞത്. പെട്ടെന്നാണ് ആന ഇടഞ്ഞത്.

സമീപത്തുണ്ടായിരുന്ന പാപ്പാനെ കൊമ്പ് കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. ഏറെനേരം പരിഭ്രാന്തി സൃഷ്ടിച്ച ആന റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്കുകളും കാറുകളും തകർത്തു. 

ആന ഇടഞ്ഞതിന് പിന്നാലെ ആളുകൾ ഓടി മാറിയത് കൊണ്ട് വൻദുരന്തം ഒഴിവായി. ഒരാൾക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇടഞ്ഞ ആനയെ തളച്ചത്. മയക്കുവെടിവെച്ച് തളച്ച ആനയെ സംഭവസ്ഥലത്തു നിന്ന് മാറ്റിയിട്ടുണ്ട്. ആന പെട്ടെന്ന് ഇടയാനുള്ള കാരണം വ്യക്തമല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow