പകുതി വില തട്ടിപ്പ്; കേസ് അന്വേഷണം നടക്കട്ടെയെന്ന് അനന്തു കൃഷ്ണന്‍
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനന്തുവിന്റെ പ്രതികരണം

കൊച്ചി: പകുതി വില തട്ടിപ്പ് കേസിൽ പ്രതികരണവുമായി പ്രതി അനന്തു കൃഷ്ണന്‍. അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്ത് എന്നായാലും പുറത്തുവരും എന്നാണ് അനന്തു പറഞ്ഞത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അനന്തുവിന്റെ പ്രതികരണം.ഈ പദ്ധതി സന്നദ്ധ സംഘടനകള്‍ വഴിയുള്ള പദ്ധതിയാണ്.
അതെ സമയം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. തട്ടിപ്പിൽ പല വിധത്തിലാണ് പിരിവുകൾ നടന്നത്. പ്രതിക്ക് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല അനന്തു കൃഷ്ണൻ്റെ പേരിൽ 19 ബാങ്ക് അക്കൗണ്ടുകൾ ഉള്ളതായി പൊലീസ് കണ്ടെത്തി. ഇതിൽ 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ.
അനന്തു കൃഷ്ണന് കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ട്. തട്ടിപ്പിൽ ഇഡി പ്രാഥമിക വിവര ശേഖരണം നടത്തി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ ഭൂമി കണ്ടുകിട്ടാൻ ആണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
What's Your Reaction?






