തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെയോടെയാണ് എംകെ സ്റ്റാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്

Jul 21, 2025 - 15:58
Jul 21, 2025 - 15:58
 0
തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ:  തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. 
 
ഇന്ന് രാവിലെയോടെയാണ് എംകെ സ്റ്റാലിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് ജലവിഭവ വകുപ്പ് മന്ത്രി ദൊരൈ മുരുകൻ മാധ്യമങ്ങളോട് പറഞ്ഞത്. രോഗ നിർണയ പരിശോധനങ്ങൾ നടത്തി വരുന്നതായി പുറത്തു വന്ന മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. 
 
മകനും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ആശുപത്രിയിലുണ്ട്. മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ പരിപാടികൾ റദ്ദാക്കി. ഇന്ന് രാവിലെ നടക്കുന്നതിനിടെ അദ്ദേഹത്തിന് തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow