ധാക്ക: ബംഗ്ലാദേശിൽ എയർഫോഴ്സ് വിമാനം ജനവാസമേഖലയിൽ തകർന്നുവീണു. അപകടത്തിൽ ഒരു മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റതായും സൈന്യവും അഗ്നിശമന സേനയും അറിയിച്ചു. ചൈനീസ് നിർമ്മിത എഫ് -7 യുദ്ധവിമാനമാണ് തകർന്നുവീണത്. ധാക്കയിലെ മൈൽ സ്റ്റോൺ കോളേജിന് സമീപമാണ് അപകടം നടന്നത്.
തകർന്ന എഫ്-7 ബിജിഐ വിമാനം വ്യോമസേനയുടേതാണെന്ന് റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടം നടന്ന സമയം വിദ്യാഭാസ സ്ഥാപനത്തിൽ കുട്ടികളുണ്ടായിരുന്നു. എയർഫോഴ്സിന്റെ ട്രെയിനർ ജെറ്റ് സ്കൂൾ പരിസരത്ത് ഇടിച്ചിറങ്ങുകയായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.