ചൈനയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു; തന്ത്രപരമായ നീക്കം

Mar 18, 2026 - 14:36
Mar 18, 2026 - 14:37
 0
ചൈനയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു; തന്ത്രപരമായ നീക്കം

ശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് എണ്ണ വിതരണത്തിലുണ്ടായ തടസ്സം മറികടക്കാൻ ചൈനയിലേക്ക് പോകുകയായിരുന്ന റഷ്യൻ എണ്ണക്കപ്പലുകൾ പാതിവഴിയിൽ ഇന്ത്യയിലേക്ക് തിരിച്ചുവിട്ടു. അമേരിക്കയുടെ താത്കാലിക അനുമതി ലഭിച്ചതിനെത്തുടർന്ന് ഒരാഴ്ചയ്ക്കിടെ മൂന്നു കോടി ബാരൽ റഷ്യൻ എണ്ണയാണ് ഇന്ത്യയിലെ ശുദ്ധീകരണശാലകളിലെത്തിയത്.

ഷിപ്പ് ട്രാക്കിങ് സ്ഥാപനമായ വോർടെക്‌സ നൽകുന്ന വിവരപ്രകാരം ചൈനയിലേക്കുള്ള ഏഴ് റഷ്യൻ കപ്പലുകളെങ്കിലും ഇന്ത്യയിലേക്ക് തിരിച്ചുവിട്ടിട്ടുണ്ട്. ജനുവരി അവസാനം ബാൾട്ടിക് കടലിലെ തുറമുഖത്തുനിന്ന് എണ്ണ കയറ്റിയ അക്വാ ടൈറ്റാൻ ദക്ഷിണ ചൈനാ കടലിൽവെച്ചാണ് ഇന്ത്യയിലേക്ക് തിരിച്ചത്. കസാഖ്സ്ഥാനിൽനിന്നുള്ള എണ്ണയുമായി പുറപ്പെട്ട സോസൂ എൻ കപ്പൽ മാർച്ച് ആദ്യവാരമാണ് ഇന്ത്യയിലേക്ക് തിരിച്ചുവിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow