ഇന്ധനസ്വിച്ച് തകരാറിലായി; അഹമ്മദാബാദ് വിമാനാപകടത്തില്‍ ബോയിങിനും ഹണിവെല്ലിനുമെതിരെ അമേരിക്കയിൽ കേസ്
ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ യുഎസിൽ കേസ് ഫയൽ ചെയ്യുന്നത്

വാഷിങ്ടൺ: അഹമ്മദാബാദിലെ വിമാനാപകടത്തിൽ ബോയിങിനും കോക്പിറ്റിലെ ഇന്ധന സ്വിച്ച് മാറ്റിയ ഹണിവെല്ലിനുമെതിരേ അമേരിക്കയിൽ കേസ് ഫയൽ ചെയ്ത് മരിച്ചവരുടെ കുടുംബാംഗങ്ങള്‍. അമേരിക്കയിലെ ഡെലവെയറിലെ കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. ഇന്ധനസ്വിച്ച് തകരാറിലായതാണ് അപകടകാരണമെന്നാണ് കുടുംബങ്ങൾ ആരോപിച്ചു. ഇതാദ്യമാണ് അഹമ്മദാബാദ് വിമാനാപകടത്തിൽ യുഎസിൽ കേസ് ഫയൽ ചെയ്യുന്നത്.
ബോയിങ് 787-8 ഡ്രീംലൈനറിലെ സ്വിച്ചിന്റെ ലോക്കിങ് സംവിധാനം അശ്രദ്ധമായി ഓഫാക്കുകയോ കാണാതാകുകയോ ചെയ്തതാണ് ഇന്ധന വിതരണം നഷ്ടപ്പെടാൻ കാരണമായത്. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് കുടുംബങ്ങൾ പരാതിയിൽ പറയുന്നു.
അപകടത്തിൽ 260 പേർ മരിച്ചിരുന്നു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് വിമാനം നിമിഷങ്ങൾക്കുള്ളിൽ തകരാൻ കാരണം ബോയിങും കോക്പിറ്റിലെ ഇന്ധന സ്വിച്ചുകൾ മാറ്റിയ ഹണിവെല്ലും കാരണമെന്നാണ് മരിച്ചവരുടെ കുടുംബാഗങ്ങൾ ആരോപിക്കുന്നത്. ഡെലവെയർ സുപ്പീരിയയർ കോടതിയിൽ ചൊവ്വാഴ്ചയാണ് കേസ് ഫയൽ ചെയ്തത്.
What's Your Reaction?






