ഫിലിപ്പീൻസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്

ഭൂചലനത്തെ തുടർന്ന്, അധികൃതർ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

Oct 10, 2025 - 10:56
Oct 10, 2025 - 10:56
 0
ഫിലിപ്പീൻസിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീൻസിലെ മിൻഡനാവോ മേഖലയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം, മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ്. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു സംഭവം.

ഭൂചലനത്തെ തുടർന്ന്, അധികൃതർ രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അടുത്ത രണ്ട് മണിക്കൂറിനുള്ളിൽ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റർ ചുറ്റളവിൽ ജീവന് ഭീഷണിയായേക്കാവുന്ന ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേത്തുടർന്ന്, തീരദേശത്തുനിന്ന് ആളുകളോട് ഉടൻതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്.

അതിശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെങ്കിലും, ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഭൂചലനത്തിൻ്റെ തീവ്രത വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫിലിപ്പീൻസിലെ ഭൂചലനത്തിന് പിന്നാലെ, അയൽരാജ്യമായ ഇന്തോനേഷ്യയും സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വടക്കൻ സുലവെസിയിലും പാപ്പുവയിലുമാണ് നിലവിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow