സിംഗിള്‍ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ, ആദ്യത്തെ സ്പോര്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹോണ്ട 

30 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ടോപ്പ്-അപ്പ് ചാര്‍ജ് കൈവരിക്കാനും കഴിയും

Sep 18, 2025 - 20:27
Sep 18, 2025 - 20:27
 0
സിംഗിള്‍ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ, ആദ്യത്തെ സ്പോര്‍ട്ട് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി ഹോണ്ട 

ഹോണ്ട ആദ്യത്തെ സ്‌പോര്‍ട്‌സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കി. ഡബ്‌ളിയുഎന്‍ 7 എന്ന് പേരിട്ടിരിക്കുന്ന ഇത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിംഗിള്‍ ചാര്‍ജില്‍ ഏകദേശം 130 കിലോമീറ്റര്‍ റൈഡിങ് റേഞ്ചാണ് ഹോണ്ട അവകാശപ്പെടുന്നത്. കൂടാതെ, 30 മിനിറ്റിനുള്ളില്‍ 20 മുതല്‍ 80 ശതമാനം വരെ ടോപ്പ്-അപ്പ് ചാര്‍ജ് കൈവരിക്കാനും കഴിയും. 

6 കെവിഎ ചാര്‍ജറിന്റെ സഹായത്തോടെ, മോട്ടോര്‍സൈക്കിളിന് മൂന്ന് മണിക്കൂറിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് ഫുള്‍ ചാര്‍ജ് കൈവരിക്കാന്‍ കഴിയും. പവര്‍ട്രെയിനിന്റെ കാര്യത്തില്‍, ഇതിന് 18 കിലോവാട്ട് ലിക്വിഡ്-കൂള്‍ഡ് മോട്ടോര്‍ ലഭിക്കുന്നു, ഇത് 600 സിസി ഐസിഇ മോട്ടോര്‍സൈക്കിളിന്റെ പവര്‍ നല്‍കാന്‍ പര്യാപ്തമാണെന്ന് കമ്പനി അവകാശപ്പെടുന്നു. 

What's Your Reaction?

like

dislike

love

funny

angry

sad

wow