മഹീന്ദ്ര വാഹനങ്ങൾക്ക് വന്‍ വിലക്കിഴിവ്

മഹീന്ദ്ര വാഹനങ്ങൾക്ക് ജി.എസ്.ടി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

Sep 24, 2025 - 21:02
Sep 24, 2025 - 21:02
 0
മഹീന്ദ്ര വാഹനങ്ങൾക്ക് വന്‍ വിലക്കിഴിവ്

ഹീന്ദ്ര വാഹനങ്ങൾക്ക് ജി.എസ്.ടി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഇത് ഉപഭോക്താക്കൾക്ക് വലിയ വിലക്കിഴിവ് നൽകുന്നുണ്ട്. വിവിധ മോഡലുകൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്. മഹീന്ദ്ര XUV 700- മഹീന്ദ്ര XUV 700 വാങ്ങുന്നവർക്ക് 1.43 ലക്ഷം രൂപ വരെ ജിഎസ്ടി വിലക്കുറവും 81,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. ഇത് ഉപഭോക്താവിന് ആകെ 2.24 ലക്ഷം രൂപ വരെ ലാഭിക്കാൻ അവസരം നൽകുന്നു.

ഈ ആനുകൂല്യങ്ങൾക്ക് ശേഷം, XUV 700-ന്റെ പ്രാരംഭ എക്സ്-ഷോറൂം വില 13.19 ലക്ഷം രൂപയാണ്. മഹീന്ദ്ര സ്കോർപിയോ-N- മഹീന്ദ്രയുടെ ജനപ്രിയ മോഡലായ സ്കോർപിയോ-N-ന് 1.45 ലക്ഷം രൂപയുടെ വിലക്കുറവും 71,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കും. മഹീന്ദ്ര ഥാർ- ഥാർ: 1.55 ലക്ഷം രൂപ വരെ ഉപഭോക്താക്കൾക്ക് ലാഭിക്കാം. ഥാർ റോക്സ്: 1.53 ലക്ഷം രൂപ വരെ ലാഭിക്കാം.

3-ഡോർ ഥാർ: 1.35 ലക്ഷം രൂപയുടെ വിലക്കുറവും 20,000 രൂപയുടെ അധിക ആനുകൂല്യങ്ങളും ലഭിക്കുന്നു.
മഹീന്ദ്ര ബൊലേറോ, ബൊലേറോ നിയോ- ഈ രണ്ട് എസ്.യു.വി.കൾക്കും 2.56 ലക്ഷം രൂപ വരെ വില കുറച്ചു. ഇതിൽ 1.27 ലക്ഷം രൂപയുടെ ജിഎസ്ടി ഇളവും 1.29 ലക്ഷം രൂപയുടെ അധിക ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. ഈ ആനുകൂല്യങ്ങൾക്കു ശേഷം, ബൊലേറോ, ബൊലേറോ നിയോ എന്നിവയുടെ പ്രാരംഭ എക്സ്-ഷോറൂം വില 8.79 ലക്ഷം രൂപയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow