'മൂന്ന് റൈഡ് മോഡുകള്‍'; ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്

Aug 23, 2025 - 22:47
Aug 23, 2025 - 22:47
 0
'മൂന്ന് റൈഡ് മോഡുകള്‍'; ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ എക്സ് 125 എന്ന പേരിലുള്ള ബൈക്കിന് 89,999 രൂപയാണ് (എക്സ്-ഷോറൂം) വില. 125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. 

ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. പാനിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ടീല്‍ ബ്ലൂ, മെറ്റാലിക് നെക്സസ് ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് മെറ്റാലിക് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഗ്ലാമര്‍ എക്സ് 125 വില്‍ക്കുന്നത്. 

ഗ്ലാമര്‍ എക്സ് 125 ന് കരുത്ത് പകരുന്നത് 8,250 ആര്‍പിഎമ്മില്‍ 11.4 ബിഎച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പുതുക്കിയ 124.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

 

What's Your Reaction?

like

dislike

love

funny

angry

sad

wow