ഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ സെന്‍റർ ഉൾപ്പെടെ എഐ ഹബ്ബ് സ്ഥാപിക്കാൻ ഗൂഗിൾ. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് ഹബ്ബ് സ്ഥാപിക്കുന്നത്. ഇതിനായി
ഇന്ത്യയിൽ 1500 കോടി ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ് ഗൂഗിൾ.
യുഎസിനു പുറത്ത് ഗൂഗിൾ സ്ഥാപിക്കുന്ന ഏറ്റവും വലിയ എഐ ഹബ്ബാകും വിശാഖപട്ടണത്തേത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നിക്ഷേപം ആരംഭിക്കുമെന്നും ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. നേരിട്ട് 5000- 6000 പേർക്കു തൊഴിൽ നൽകുന്ന ഹബ് 30000ഓളം പരോക്ഷ തൊഴിലവസരങ്ങളും നൽകും. ഡൽഹിയിൽ ഗൂഗിൾ സംഘടിപ്പിച്ച ഭാരത് എഐ ശക്തി പരിപാടിയിലാണ് പ്രഖ്യാപനം. അദാനി ഗ്രൂപ്പുമായി സഹകരിച്ചാകും ഡേറ്റ സെന്‍റർ തുറക്കുന്നത്.