'7 സീറ്റര്‍' എസ്യുവി, 2026 ഓടെ എത്തും, വില 50 ലക്ഷം രൂപ വരെ

ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സിന്റെ ആഗോള പിന്‍ഗാമിയായിരിക്കും ഈ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്യുവി എന്നാണ് റിപ്പോര്‍ട്ടുകള്‍

Aug 16, 2025 - 22:24
Aug 16, 2025 - 22:24
 0
'7 സീറ്റര്‍' എസ്യുവി, 2026 ഓടെ എത്തും, വില 50 ലക്ഷം രൂപ വരെ

ര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ എന്ന പുതിയ 7 സീറ്റര്‍ എസ്യുവിയുമായി തങ്ങളുടെ പ്രീമിയം ഉല്‍പ്പന്ന ശ്രേണി വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 2026 ഓടെ എസ്യുവി ഷോറൂമുകളില്‍ എത്തും. ഫോക്‌സ്വാഗണ്‍ ടിഗ്വാന്‍ ഓള്‍സ്‌പെയ്‌സിന്റെ ആഗോള പിന്‍ഗാമിയായിരിക്കും ഈ വരാനിരിക്കുന്ന 7 സീറ്റര്‍ എസ്യുവി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍, ഫോക്‌സ്വാഗണ്‍ ടെയ്‌റോണ്‍ 7 സീറ്റര്‍ എസ്യുവി സ്‌കോഡ കൊഡിയാക്കുമായി 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പങ്കിടാന്‍ സാധ്യതയുണ്ട്. ഈ എഞ്ചിന്‍ പരമാവധി 204 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് യൂണിറ്റാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത്. 

പുറത്തിറങ്ങിക്കഴിഞ്ഞാല്‍, ടെയ്‌റോണ്‍ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗണ്‍ റൂട്ട് വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് സ്‌കോഡ ഫോക്സ്വാഗണ്‍ ലിമിറ്റിഡിന്റെ ഔറംഗാബാദ് പ്ലാന്റില്‍ അസംബിള്‍ ചെയ്യും. ഏകദേശം 49 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow