റെക്കോർഡ് വിലയിൽ: ഫാൻസി നമ്പർ വിറ്റത് 1.17 കോടി രൂപയ്ക്ക്!

ലേലത്തിൽ പങ്കെടുത്ത 45 പേരുടെ എണ്ണവും റെക്കോർഡാണ്

Nov 27, 2025 - 22:16
Nov 27, 2025 - 22:17
 0
റെക്കോർഡ് വിലയിൽ: ഫാൻസി നമ്പർ വിറ്റത് 1.17 കോടി രൂപയ്ക്ക്!

വാഹനങ്ങളുടെ ഫാൻസി രജിസ്‌ട്രേഷൻ നമ്പർ ലേലത്തിൽ വിറ്റുപോയതിൽ രാജ്യത്തെ ഏറ്റവും ഉയർന്ന തുകയുടെ റെക്കോർഡ് ഹരിയാനയിൽ. HR 88B 8888 എന്ന 'വിഐപി' നമ്പർ സ്വന്തമാക്കിയത് 1.17 കോടി രൂപയ്ക്കാണ്. ലേലത്തിൽ പങ്കെടുത്ത 45 പേരുടെ എണ്ണവും റെക്കോർഡാണ്.

വാഹന നമ്പറിലെ ഹരിയാനയുടെ എച്ച്.ആർ. കോഡ് കഴിഞ്ഞുള്ള ബാക്കിയുള്ള അക്കങ്ങളെല്ലാം എട്ടായതും (8888), B എന്ന ഇംഗ്ലീഷ് അക്ഷരത്തിന് എട്ടിനോട് സാദൃശ്യമുള്ളതുമാണ് ഈ നമ്പറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.

50,000 രൂപയായിരുന്നു ഈ നമ്പറിന് അടിസ്ഥാനവിലയായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ ലേലം ചൂടുപിടിച്ചതോടെ വില ഒരു കോടി രൂപ കടന്നു. കഴിഞ്ഞയാഴ്ച HR22 W2222 എന്ന നമ്പർ ലേലത്തിൽ പോയത് 37.91 ലക്ഷം രൂപയ്ക്കായിരുന്നു.


കേരളത്തിലും സമാനമായി ഉയർന്ന തുകയ്ക്ക് ഫാൻസി നമ്പറുകൾ ലേലം ചെയ്തിട്ടുണ്ട്. ഏപ്രിലിൽ KL 07 DG 0007 എന്ന നമ്പർ 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയിരുന്നു. ജെയിംസ് ബോണ്ട് കഥാപാത്രങ്ങളുടെ കോഡ് നമ്പറിനോട് (007) ചേർന്നുള്ള നമ്പറായിരുന്നു ഇത്.

What's Your Reaction?

like

dislike

love

funny

angry

sad

wow