കവാസാക്കിയുടെ അഡ്വഞ്ചര്‍ ടൂറര്‍ മോഡല്‍ 2026 പതിപ്പ് ഇന്ത്യൻ വിപണിയിൽ
കറുപ്പും പച്ചയും ചേർന്ന സിംഗിൾ ഡ്യുവൽ-ടോൺ പെയിൻ്റ് സ്കീമിലാണ്, പുതുക്കിയ ഗ്രാഫിക്സോടെ ഇത് വിപണിയിലെത്തുന്നത്
ജാപ്പനീസ് ഇരുചക്രവാഹന നിർമാതാക്കളായ കവാസാക്കി അവരുടെ അഡ്വഞ്ചർ ടൂറർ മോഡലായ Versys-X 300-ൻ്റെ 2026 പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മോട്ടോർ സൈക്കിളിൻ്റെ എക്‌സ്-ഷോറൂം വിലയിൽ കമ്പനി മാറ്റം വരുത്തിയിട്ടില്ല. ഇത് മുൻപത്തെപ്പോലെ 3.49 ലക്ഷം രൂപയ്ക്ക് തന്നെ ലഭ്യമാകും. പുതിയ പതിപ്പിൽ പുതിയ കളർ ഓപ്ഷൻ മാത്രമാണ് ഏക മാറ്റം. കറുപ്പും പച്ചയും ചേർന്ന സിംഗിൾ ഡ്യുവൽ-ടോൺ പെയിൻ്റ് സ്കീമിലാണ്, പുതുക്കിയ ഗ്രാഫിക്സോടെ ഇത് വിപണിയിലെത്തുന്നത്.
38.8 bhp കരുത്തും 26 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 296 സി.സി., പാരലൽ-ട്വിൻ എഞ്ചിനാണ് Versys-X 300-ൻ്റെ കരുത്ത്. അസിസ്റ്റും സ്ലിപ്പർ ക്ലച്ചും ഉള്ള 6-സ്പീഡ് ഗിയർബോക്സാണ് ഇതിലുള്ളത്. സ്റ്റീൽ ഫ്രെയിമിൽ നിർമ്മിച്ച ഈ ബൈക്കിൽ, ടെലിസ്‌കോപ്പിക് ഫോർക്കുകളും മോണോഷോക്ക് സസ്പെൻഷനും നൽകിയിരിക്കുന്നു. 19-ഉം 17-ഉം ഇഞ്ച് വലുപ്പമുള്ള സ്‌പോക്ക് വീലുകളിലാണ് ഇതിൻ്റെ സഞ്ചാരം.
മുൻപിലും പിന്നിലും സിംഗിൾ ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡീആക്ടിവേഷൻ ഓപ്ഷൻ ഇല്ലാത്ത ഡ്യുവൽ-ചാനൽ എ.ബി.എസ്. ലഭിക്കും. ഇന്ത്യയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന ഇരട്ട സിലിണ്ടർ അഡ്വഞ്ചർ ടൂറർ ആണ് Versys-X 300. ഇത് കെ.ടി.എം. 390 അഡ്വഞ്ചർ, റോയൽ എൻഫീൽഡ് 450 എന്നിവയുമായി വിപണിയിൽ മത്സരിക്കുന്നു.
What's Your Reaction?

