2025ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളജ്യോതി എം.ആര്‍. രാഘവ വാര്യര്‍ക്ക്, കേരളപ്രഭ പി.ബി. അനീഷിനും രാജശ്രീ വാര്യര്‍ക്കും 

കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നിവയാണ് പുരസ്കാരങ്ങൾ

Oct 31, 2025 - 22:24
Oct 31, 2025 - 22:24
 0
2025ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളജ്യോതി എം.ആര്‍. രാഘവ വാര്യര്‍ക്ക്, കേരളപ്രഭ പി.ബി. അനീഷിനും രാജശ്രീ വാര്യര്‍ക്കും 

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച്, പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ 2025-ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ എന്നിവയാണ് പുരസ്കാരങ്ങൾ.

വിദ്യാഭ്യാസ മേഖലയിലെ സംഭാവനകള്‍ കണക്കിലെടുത്ത് ഡോ. എം.ആര്‍. രാഘവവാര്യര്‍ക്കാണ് കേരള ജ്യോതി പുരസ്‌കാരം. കാര്‍ഷിക മേഖലയിലെ സംഭാവനകള്‍ക്ക് പി.ബി. അനീഷിനും കലാരംഗത്തെ സംഭാവനകള്‍ക്ക് രാജശ്രീ വാര്യര്‍ക്കും കേരള പ്രഭ പുരസ്‌കാരം നല്‍കും.

മാധ്യമ പ്രവര്‍ത്തനത്തിന് ശശികുമാറിനും വിദ്യാഭ്യാസ രംഗത്ത് ടികെഎം ട്രസ്റ്റ് ചെയര്‍മാന്‍ ഷഹല്‍ ഹസന്‍ മുസലിയാര്‍ക്കും സ്റ്റാര്‍ട്ടപ്പ് രംഗത്തെ സംഭാവനകള്‍ക്ക് എം.കെ. വിമല്‍ ഗോവിന്ദിനും വിവിധ മേഖകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജിലുമോള്‍ മാരിയറ്റ് തോമസിനും കായിക രംഗത്ത് അഭിലാഷ് ടോമിക്കും കേരളശ്രീ പുരസ്‌കാരം നല്‍കും.

കേരള ജ്യോതി പുരസ്‌കാരം ഒരാള്‍ക്കും കേരള പ്രഭ രണ്ടു പേര്‍ക്കും കേരള ശ്രീ അഞ്ചു പേര്‍ക്കും എന്ന ക്രമത്തിലാണ് ഓരോ വര്‍ഷവും നല്‍കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow