പത്തനംതിട്ട പാറമട അപകടം: കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു
ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്

പത്തനംതിട്ട: കോന്നി പയ്യനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മേൽ പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാദൗത്യം പുനരാരംഭിച്ചു. പാറ വീണ്ടും ഇടിയുന്നത് വെല്ലുവിളിയായ സാഹചര്യത്തിലാണ് ഇന്നലെ രക്ഷാദൗത്യം നിർത്തിവെച്ചത്. രണ്ട് പേരാണ് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്.
ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘവും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. എക്സ്കവേറ്ററിനുളളില്‍ ജാര്‍ഖണ്ഡ് സ്വദേശി അജയ് റായ് കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ഉച്ചഭക്ഷണം കഴിച്ച് ഷിഫ്റ്റ് പ്രകാരം ജോലിക്ക് കയറിയവരാണ് അപകടത്തിൽ പെട്ടത്. വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളിൽ പതിക്കുകയായിരുന്നു.
ഇവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഒരാൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഒഡിഷ, ബിഹാർ സ്വദേശികളായ മഹാദേവ്, അജയ് റായ് എന്നിവരാണ് അപകടത്തിൽ പെട്ടത്. ഇതിൽ മഹാദേവിന്റെ മൃതദേഹം കണ്ടെത്തി.
എക്സ്കവേറ്റർ ഉപയോഗിച്ച് പൊട്ടിച്ചിട്ട പാറ നീക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരുക ഏറെ പ്രയാസകരമായിരുന്നു. അറുപത് അടി ഉയരത്തുനിന്നും പാറകള്‍ കൂട്ടതോടെ താഴേക്ക് വീഴുകയായിരുന്നു. എക്സ്കവേറ്ററിനു മുകളിലേക്കാണ് പാറകള്‍ വീണത്. എക്സ്കവേറ്റർ ഓടിക്കുന്നയാളും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്.
What's Your Reaction?






