വയനാട്ടിലെ റിസോര്‍ട്ടിലെ ടെന്‍റ് തകര്‍ന്നുവീണ് യുവതി മരിച്ചു
വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിലാണ് അപകടം

കൽപറ്റ: വയനാട്ടിലെ റിസോർട്ടിലെ ടെന്‍റ് തകർന്നു വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ (25) ആണ് മരിച്ചത്.
വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിലാണ് അപകടം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മരത്തടികൾ കൊണ്ട് നിർമിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നു വീണത്.
What's Your Reaction?






