നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം

ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ

May 29, 2025 - 10:00
May 29, 2025 - 10:01
 0  11
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് ചെയ്യാം
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും (85 വയസിനു മുകളിൽ പ്രായമുള്ളവർ) കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ട് (ആബ്സൈന്റി വോട്ടിംഗ്/ഹോം വോട്ടിംഗ്) ചെയ്യാൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. കോവിഡ് സംശയിക്കപ്പെടുന്നവർക്കും സ്ഥിരീകരിച്ചവർക്കും ഇത്തരത്തിൽ വോട്ട് ചെയ്യാം. 
 
തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിച്ചു കൊണ്ടാകും ഇവർക്ക് വോട്ടവകാശം വിനിയോഗിക്കാനാവുക. പ്രസ്തുത വിവരം ഇലക്ഷൻ കമ്മീഷന്റെ 2025 മേയ് 26 ലെ 52/2025/SDR/Vol.II നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്.
 
ഉപതിരഞ്ഞെടുപ്പ് ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള  പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.രത്തൻ കേൽക്കർ, പറഞ്ഞു. മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമാകുന്ന പ്ലാസ്റ്റിക്, പി.വി.സി വസ്തുക്കൾ ഒഴിവാക്കി പുനരുപയോഗിക്കുവാൻ കഴിയുന്നതും പുനർ നിർമ്മാണത്തിന് വിധേയമാക്കാൻ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, തിരഞ്ഞെടുപ്പുദ്യോഗസ്ഥർ എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് പ്രവർത്തിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow