മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു

ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

May 29, 2025 - 11:07
May 29, 2025 - 11:07
 0  11
മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു
മലപ്പുറം: മലപ്പുറം കൂരിയാട് വീണ്ടും ദേശീയപാത പൊളിഞ്ഞു.  സര്‍വീസ് റോഡില്‍ കൂടുതലായി വിള്ളല്‍ വീഴുകയും അത് ചരിയുകയും ചെയ്തിട്ടുണ്ട്. ദേശീയപാത 66ലെ നിര്‍മാണ പ്രവര്‍ത്തി നടക്കുന്ന മലപ്പുറം കൂരിയാടാണ് അപകടം നടന്നത്.
 
ഇന്നലെ രാത്രിയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.   പ്രധാന റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്ന് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു.  നേരത്തെ അപകടം ഉണ്ടായതിന് സമീപമാണ് റോഡ് തകര്‍ന്നത്.
 
കനത്ത മഴയ്ക്കിടെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം പൂര്‍ണമായും പൊളിഞ്ഞ് സര്‍വീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. പ്രധാന പാതയുടെ പാര്‍ശ്വഭിത്തിയിലെ സിമന്‍റ് കട്ടകളാണ് തകര്‍ന്ന് വീണത്. കല്ലും മണ്ണുമെല്ലാം സര്‍വീസ് റോഡിലേക്ക് വീണിട്ടുണ്ട്. മാത്രമല്ല സമിപത്തുള്ള പാടത്തേക്ക് സര്‍വീസ് റോഡ് കൂടുതല്‍ തള്ളി നീങ്ങിയതായും കാണാം.

What's Your Reaction?

like

dislike

love

funny

angry

sad

wow