ട്രാൻസ് വുമണിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ

 ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരമാണ് ഇവരെ പിടികൂടിയത്

Feb 9, 2025 - 13:55
Feb 10, 2025 - 11:13
 0  6
ട്രാൻസ് വുമണിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ

കൊച്ചി: ട്രാൻസ് വുമണിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊച്ചി പാലാരിവട്ടത്ത് വച്ചാണ് ട്രാൻസ് വുമണിന് ക്രൂരമായി മർദനമേറ്റത്. സംഭവത്തിൽ രണ്ടു പേരെ പാലാരിവട്ടം പോലീസ് കസ്റ്റഡിയിൽ എടുത്തു.

മട്ടാഞ്ചേരി സ്വദേശി ഷംനാസ്, പള്ളുരുത്തി സ്വദേശി ഫാസിൽ എന്നിവരാണ് കസ്റ്റഡിയിലായത്.  ട്രാൻസ്ജെൻഡേഴ്സ് ആക്ട് പ്രകാരമാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 10:15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 

കമ്പിവടി ഉപയോഗിച്ച് കൈയിലും കാലിലും പൊതിരെ തല്ലുകയായിരുന്നു. ഒരു പ്രകോപനവും ഇല്ലാതെയാണ് മര്‍ദ്ദിച്ചതെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ പറഞ്ഞു. പാലാരിവട്ടം റിനൈ മെഡിസിറ്റി സന്ദര്‍ശിച്ചതിനുശേഷം പുറത്തിറങ്ങി ഒരു സുഹൃത്തിനെ കാത്തുനിന്ന സമയത്താണ് ആക്രമണം നടന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow