സപ്ലൈകോയില്‍ ഇന്ന് വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്
ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്

തിരുവനന്തപുരം: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഇന്ന് (ഞായറാഴ്ച) കേര വെളിച്ചെണ്ണയ്ക്ക് പ്രത്യേക വിലക്കുറവ്. ലിറ്ററിന് 445 രൂപ നിരക്കില്‍ ലഭിക്കും. ഒരു ദിവസത്തേക്കുള്ള പ്രത്യേക വിലക്കുറവാണ് ഇത്. വെളിച്ചെണ്ണയ്ക്ക് അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍, 529 രൂപ വിലയുള്ള ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണ, സപ്ലൈകോ വില്‍പ്പന ശാലകളിലൂടെ 457 രൂപയ്ക്ക് നല്‍കിയിരുന്നു.
അതിലും 12 രൂപ കുറച്ചാണ് ഞായറാഴ്ച പ്രത്യേക ഓഫറില്‍ നല്‍കുന്നത്. സപ്ലൈകോ ശബരി ബ്രാന്‍ഡിലെ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ 349 രൂപയ്ക്കും സബ്‌സിഡി ഇതര നിരക്കില്‍ 429 രൂപയ്ക്കും ഓഗസ്റ്റ് മുതല്‍ നല്‍കുന്നുണ്ട്.
അതേസമയം, സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഓഗസ്റ്റ് 25 മുതല്‍. ഉള്‍പ്രദേശങ്ങളിലും സബ്സിഡി സാധനങ്ങളും മറ്റ് ഉത്പന്നങ്ങളും ഉള്‍പ്രദേശങ്ങളില്‍ വരെ എത്തിക്കാന്‍ സപ്ലൈകോ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ ഇത്തവണയുമുണ്ട്. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ നാലുവരെ വിവിധ നിയോജകമണ്ഡലങ്ങളിലൂടെ ഈ ഓണച്ചന്തകള്‍ സഞ്ചരിക്കും.
ഓഗസ്റ്റ് 25ന് നെടുമങ്ങാട് മണ്ഡലത്തിലെ പരിയാരം, ചുടുകാട്ടിന്‍ മുകള്‍ പാറശ്ശാല മണ്ഡലത്തിലെ പെരുങ്കടവിള, ആര്യന്‍കോട്, നെയ്യാര്‍ ഡാം, ആറ്റിങ്ങല്‍ മണ്ഡലത്തിലെ മണക്കാട്, കടുവ പള്ളി, മണമ്പൂര്‍ നാലുമുക്ക് എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തും
What's Your Reaction?






