തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ സന്ദേശങ്ങൾ അയച്ചെന്നാണ് രണ്ട് വനിതാ എസ്ഐമാർ ആരോപിക്കുന്നത്.
ഡിഐജി അജിത ബീഗത്തിന് ഇരുവരും തെളിവ് സഹിതം പരാതിയും നൽകിയിട്ടുണ്ട്. സന്ദേശം കണ്ടിട്ട് മറുപടി കൊടുക്കാതിരുന്നാൽ തുടരെത്തുടരെ സന്ദേശമയക്കുമെന്നാണ് പരാതിയിൽ പറയുന്നത്.
എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി എടുക്കും. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിക്കാണ് പരാതി നൽകിയത്. ഐപിഎസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാർ ഉന്നയിച്ച പരാതി പോലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് അന്വേഷിക്കും.
പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്നാണ് ഡിഐജി ശുപാർശ ചെയ്‌തത്. ജോലി സ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോഷ് നിയമപ്രകാരമാണ് പരാതി.