സംസ്ഥാനത്ത് മദ്യത്തിന് നാളെ മുതൽ വില കൂടും
10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബിയറിനും വൈനും വില വർധിപ്പിച്ചു. നാളെ മുതലാണ് വിലവർദ്ധനവ് നിലവിൽ വരിക. ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധനയുണ്ടാകും. ബെവ്‌കോ നിർമ്മിക്കുന്ന ജവാൻ റമ്മിനും 10 രൂപ കൂട്ടി.
സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിവിധ ബ്രാന്‍റുകള്‍ക്ക് 10 മുതല്‍ 50 രൂപ വരെയാണ് വര്‍ധിക്കുക. 62 കമ്പനികളുടെ 341 ബ്രാൻഡുകൾക്ക് വില കൂടും. ആയിരത്തിന് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനയുണ്ടാവുക. 15 മാസത്തിന് ശേഷമാണ് മദ്യത്തിന് വില കൂടുന്നത്.
What's Your Reaction?






