വയനാട്ടില്‍ ദൗത്യസംഘാംഗത്തിന് നേരെ കടുവയുടെ ആക്രമണം
മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യയ്ക്ക് പരിക്കേറ്റു

മാനന്തവാടി: വയാനാട് പഞ്ചാരകൊല്ലിയിൽ കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. മാനന്തവാടി ആർ ആർ ടി അംഗം ജയസൂര്യയ്ക്ക് പരിക്കേറ്റു. ജയസൂര്യക്ക് വലത് കൈക്കാണ് പരുക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.
പരിശോധനയ്ക്കിടെ കടുവ ദേഹത്തേക്ക് ചാടി വീഴുകയായിരുന്നു. തുടർന്ന് ജയസൂര്യ ഷീൽഡ് കൊണ്ട് പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടയിലാണ് കയ്യിൽ കടിയേറ്റത്. ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്.
പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.തറാട്ട് ഭാഗത്ത് കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരുക്കേറ്റത്. 8 പേർ അടങ്ങുന്ന സംഘമായി തിരിഞ്ഞായിരുന്നു പരിശോധന.
What's Your Reaction?






